ന്യൂഡൽഹി: വനിതാ സംവരണവും മണ്ഡല പുനർനിർണയവും മാത്രം അജണ്ടയാക്കി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത മാസം മൂന്നാം വാരത്തിൽ പ്രത്യേക സിറ്റിംഗ് നടത്തുന്നതിനാണ് നീക്കം. ......
കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ക്ഷേമത്തിനും മാനസികാരോഗ്യത്തിനുമാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ചൂണ്ടിക്കാട്ടി, ജനന സർട്ടിഫിക്കറ്റിൽ ജീവശാസ്ത്രപരമായ പിതാവിന് (Biological father) പകരം രണ്ടാനച്ഛന്റെ പേരും അപ്പപ്പേരും (Surname) ചേർക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രാജാ ബസു ചൗധരിയുടെ സിംഗിൾ ബെഞ്ചാണ് നിർണായക വിധി പ്രസ്താവിച്ചത്.
ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം 2022 മാർച്ചിലാണ് കുട്ടിയുടെ അമ്മ രണ്ടാമത് വിവാഹിതയായത്. ......
ബെംഗളൂരു: ഐഎസ്ആർഒയുടെ തലപ്പത്ത് നിർണായക മാറ്റങ്ങൾ. ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്റർ (HSFC) മേധാവിയായി മലയാളിയായ എസ്.ആർ. ബിജുവിനെ നിയമിച്ചു.......
2029ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ദേശീയതലത്തിൽ പുതിയൊരു മൂന്നാം മുന്നണിക്ക് നീക്കം നടക്കുന്നതായി സൂചന. നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.), ഇന്ത്യസഖ്യത്തിൽനിന്ന് അകന്ന ഡി.എം.കെ., ആം ആദ്മി പാർട്ടി (എ.എ.പി.) എന്നിവ ചേർന്ന് മുന്നണി രൂപീകരിക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. ......
ബെംഗളൂരു: അഴിമതി ആരോപണങ്ങൾ കനത്തതോടെ കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു.......
ചെന്നൈ: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശ്വാസമായി തമിഴ്നാട് സർക്കാരിന്റെ വൻ പ്രഖ്യാപനങ്ങൾ. മുസ്ലിം പെൺകുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷൻ ഫീസ് സർക്കാർ ഏറ്റെടുക്കുന്നതുൾപ്പെടെ നിരവധി പദ്ധതികളാണ് നിയമസഭയിൽ പ്രഖ്യാപിച്ചത്. ......
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ബിജെപി മേയറും മകനും പങ്കെടുത്ത രക്ഷാബന്ധൻ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 45കാരിയായ സ്ത്രീ മരിച്ചു. മധു എന്ന സ്ത്രീയാണ് മരിച്ചത്. ......
ബംഗളുരു: കർണാടകത്തിലെ ഡി കെ ശിവകുമാർ ഗവണ്മെന്റിനെ ആഞ്ഞടിക്കാൻ മുഖ്യ പ്രതിപക്ഷമായ ബിജെപിയ്ക്ക് വീണുകിട്ടിയ ആയുധമാണ് ബി നാഗേന്ദ്രയുടെ മന്ത്രിസഭാപുനഃപ്രവേശം. പട്ടികവർഗ്ഗ സമുദായക്കാരുടെ പ്രമുഖ നേതാക്കളിൽ ഒരാളായ നാഗേന്ദ്ര സിദ്ധരാമയ്യ മന്ത്രിസഭയിൽ യുവജന ക്ഷേമ-കായിക- പട്ടികവർഗ ക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു. ......
ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ 21കാരിയായ വിദ്യാർഥിനിയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. ജിം ട്രെയിനറായ ഇമ്രാൻ (26) ആണ് വെടിയേറ്റ് അറസ്റ്റിലായത്. ......
ന്യൂഡൽഹി: സ്വകാര്യ കോച്ചിംഗ് കേന്ദ്രങ്ങളുടെ ചൂഷണത്തിൽ നിന്നും മത്സരപ്പരീക്ഷകൾ സൃഷ്ടിക്കുന്ന അമിത മാനസിക സമ്മർദ്ദത്തിൽ നിന്നും വിദ്യാർത്ഥികളെ മോചിപ്പിക്കാൻ സ്കൂൾ പാഠ്യപദ്ധതിയിൽ കാതലായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നു. സ്കൂളുകളിൽ പഠിപ്പിക്കുന്നതും ദേശീയ പ്രവേശന പരീക്ഷകളിൽ ചോദിക്കുന്ന ചോദ്യങ്ങളും തമ്മിലുള്ള കൂറ്റൻ വിടവാണ് കുട്ടികളെ കോച്ചിംഗ് ക്ലാസുകളിലേക്ക് തള്ളിവിടുന്നതെന്ന കേന്ദ്ര വിദഗ്ദ്ധ സമിതി റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ചു.
പഠനവും പരീക്ഷയും രണ്ടുതട്ടിൽ
നീറ്റ് യു.ജി, ജെ.ഇ.ഇ തുടങ്ങിയ പരീക്ഷകളുടെ നിലവാരം ശരാശരി വിദ്യാർത്ഥിയുടെ തയ്യാറെടുപ്പ് നിലവാരത്തേക്കാൾ വളരെ ഉയർന്നതാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
ഫിസിക്സ് എന്ന കടമ്പ: കഴിഞ്ഞ മൂന്ന് വർഷത്തെ (2023, 2024, 2025) നീറ്റ് ചോദ്യപേപ്പറുകൾ വിശകലനം ചെയ്തതിൽ ഫിസിക്സാണ് ഏറ്റവും കടുപ്പമേറിയ വിഭാഗം. ......